കൊല്ലം : കൊല്ലം കാവനാട് കുടുംബ വഴക്കിനെത്തുടർന്നുണ്ടായ വാക്കേറ്റത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം. കാവനാട് സ്വദേശി സാമ്പാർ രാജു എന്ന ജോസഫ് ആണ് മക്കളും മരുമക്കളുമായി നടന്ന വഴക്കിന് പിന്നാലെ മരിച്ചത്.
പെണ്മക്കളുടെയും മരുമക്കളുടെയും മർദനമേറ്റാണ് രാജു മരിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. ആക്രമണത്തിന് ശേഷം ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങൾ അഷ്ടമുടി ലൈവിന് ലഭിച്ചു.
വഴക്കിന് ശേഷം അനക്കമില്ലാതെ കിടക്കുന്ന രാജുവിൻ്റെ ശരീരത്തേക്ക് വെള്ളം കോരി ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ പോലീസ് വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.
0 Comments