ബിബിഎയ്ക്ക് പഠിക്കുന്ന ഇവരുടെ മകന്‍ ഖലീഫ ഇന്നലെ വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്.
പൊലീസ് പരിശോധിച്ചപ്പോള്‍ കമാല്‍ എഴുതിയതാണെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തി. മരണത്തിന് കാരണം കുടുംബ പ്രശ്‌നങ്ങളാണ് എന്നാണ് എഴുതിയിരിക്കുന്നത്. കമാല്‍ തമിഴ്‌നാട് കുലശേഖരം സ്വദേശിയും ഭാര്യ തസ്‌നീം തേങ്ങാപ്പട്ടണം സ്വദേശിയുമാണ്. 6 കൊല്ലമായി കമാല്‍ കമലേശ്വരത്താണ് താമസിക്കുന്നത്.
ഗള്‍ഫില്‍ ഡ്രൈവറായിരുന്ന കമാല്‍ കോവിഡിന് മുന്‍പ് നാട്ടില്‍ തിരിച്ചെത്തി. പിന്നീട് കാറിന്റെ സ്‌പെയര്‍പാര്‍ട്‌സ് കച്ചവടം ആരംഭിച്ചു. കോവിഡ് വന്നതോടുകൂടി കട പൂട്ടിയതിന്റെ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ റാഫിക്ക് ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.കുറച്ച് ദിവസമായി ഭാര്യയോട് പിണങ്ങി ഫ്‌ലാറ്റില്‍ മകനോടൊപ്പമായിരുന്നു കമാല്‍ റാഫി താമസിച്ചിരുന്നത്. രണ്ട് പെണ്‍മക്കളുടെ കൂടെ ബന്ധു വീട്ടിലായിരുന്നു ഭാര്യ താമസിച്ചത്.
റാഫിക്ക് ഭക്ഷണമുണ്ടാക്കാന്‍ തസ്‌നീം ദിവസേന വരുന്നുണ്ടായിരുന്നു.അങ്ങനെ വന്നപ്പോഴാണ് റാഫി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്. മകന്‍ വന്നപ്പോള്‍ ഫ്‌ലാറ്റിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. കുറേ നേരം വിളിച്ചെങ്കിലും തുറന്നില്ല. പിന്നീട് ബന്ധുക്കളേയും പൂന്തുറ പൊലീസിനേയും വിവരമറിയിച്ചു.
പൊലീസ് എത്തിയെങ്കിലും വാതില്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം ആശാരി പണിക്കാരന്റെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തസ്‌നീം നിലത്ത് മരിച്ച് കിടക്കുകയായിരുന്നു.ഇവരുടെ കഴുത്തില്‍ പ്ലാസ്റ്റിക് കവര്‍ ചുറ്റിയിരുന്നു. റാഫിയെ ടോയ്‌ലെറ്റിന്റെ വെന്റിലേറ്ററില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
രാത്രി 9 മണിയോടെ വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കാന്‍ തുടങ്ങിയെങ്കിലും വെളിച്ചക്കുറവ് കാരണം മടങ്ങി. ഇന്ന് രാവിലെ ഫോറന്‍സിക് പരിശോധനയും ഇന്‍ക്വസ്റ്റ് നടപടികളും പൂര്‍ത്തിയാക്കുമെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൂന്തുറ എസ് എച്ച് ഒ പ്രദീപ് പറഞ്ഞു.ധനൂറ,ദൈയ്‌സീറ എന്നിവരാണ് മറ്റുമക്കള്‍.
0 Comments