banner

ഭാര്യയുടെ കൈ വെട്ടിയ സംഭവം; പ്രതി തൂങ്ങിമരിച്ച നിലയിൽ

ഏറ്റുമാനൂരില്‍ ഭാര്യയുടെ കൈ വെട്ടിയ പ്രതി പ്രദീപ് തൂങ്ങിമരിച്ചു. ഉഴവൂരിന് അടുത്ത് അരീക്കരയില്‍ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭാര്യ മഞ്ജുവിനെ പ്രദീപ് ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയത്. മഞ്ജു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. (man who attacked wife suicide in ettumanoor)

ഭാര്യയുടെ കൈ വെട്ടിയതിന് പ്രദീപിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മഞ്ജുവിന്റെ ഒരു കൈ വെട്ടേറ്റു മുറിഞ്ഞ് തൂങ്ങിയിരുന്നു. ഒരു കൈയിലെ വിരലുകള്‍ അറ്റു പോയി. കുടുംബ വഴക്കിനെ തുടര്‍ന്നാണ് പ്രദീപ് മഞ്ജുവിനെ ആക്രമിച്ചതെന്നാണ് വിവരം.

إرسال تعليق

0 تعليقات