12.10.2022 രാവിലെ 09.30 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുന്നതിനായി തട്ടാമലയിൽ നിന്നും പ്രൈവറ്റ് ബസ്സിൽ കയറിയ യൂനുസ് കുഞ്ഞും ഭാര്യയും കൊട്ടിയം ജംഗ്ഷനിൽ ഇറങ്ങുമ്പോഴാണ് സംഭവം. ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ പ്രതികളിൽ ഒരാൾ യൂനുസ്കത്തിനെ തടഞ്ഞ് നിർത്തുകയും കൂടെയുണ്ടായിരുന്ന രണ്ടാമൻ ബലമായി പോക്കറ്റിൽ ഉണ്ടായിരുന്ന ആയിരം രൂപ കവർന്നെടുക്കുകയായിരുന്നു. ഇത് കണ്ട് യൂനുസ്കുഞ്ഞിന്റെ ഭാര്യ ബഹളം വെച്ചതിനെ തുടർന്ന് ബസ്സിലുള്ളവർ പ്രതികളെ തടഞ്ഞ് നിർത്തി കൊട്ടിയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഉടൻ സംഭവസ്ഥലത്തെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരുവരും കൊലപാതകം, സംസ്ഥാനത്തെ നരഹത്യ ശ്രമം, മോഷണം മുതലായ വിവിധ കുറ്റകൃത്യങ്ങളിൽ വിവിധ സ്റ്റേഷനുകളിൽ പ്രതിയാണ്. കൊട്ടിയം പോലീസ് ഇൻസ്പെക്ടർ ജിംസ്റ്റൽ എം.സി യുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിഹാസ്, റെനോക്സ് സിപിഒ മാരായ സന്തോഷാൽ, പ്രശാന്ത് എന്നിവരാണ് അറസ്റ്റ് ചെയ്തത്.
0 تعليقات