banner

വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി; സഹോദരിയുടെ മകൻ അറസ്‌റ്റില്‍

ആലപ്പുഴയിൽ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചാരുംമൂട് കോയിക്കപ്പറമ്പിൽ അന്നമ്മ വര്‍ഗീസ് (80) ആണ് കൊല്ലപ്പെട്ടത്.മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംഗ്ഷന് സമീപത്തെ വാടകവീട്ടിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്നമ്മയുടെ സഹോദരി പുത്രനായ റിഞ്ചു സാമിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.

അക്രമാസക്തനായ റിഞ്ചു അന്നമ്മയെ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. സ്വന്തം മാതാപിതാക്കളായ സാമിനെയും റോസമ്മയെയും വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. റിഞ്ചുവിന്റെ കുടുംബത്തിനൊപ്പമാണ് കുറച്ചുനാളുകളായി അന്നമ്മ താമസിച്ചിരുന്നത്.

Post a Comment

0 Comments