banner

‘ശ്രീദേവി' എന്ന പ്രൊഫൈല്‍ ഉപയോഗിച്ചിരുന്ന മൊബൈൽ വഴക്കിനെത്തുടര്‍ന്ന് നശിപ്പിച്ചു; സംസാരിച്ച് ഭാര്യ

ഇലന്തൂര്‍ നരബലിയുടെ മുഖ്യ ആസൂത്രകന്‍ മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഷാഫി തനിക്ക് പണം നല്‍കിയെന്ന് ഭാര്യ മൊഴി നല്‍കി. 40,000 രൂപ ഷാഫി നല്‍കിയെന്നാണ് ഭാര്യയുടെ മൊഴി. ഷാഫി നല്‍കിയ പണം ഉപയോഗിച്ച് മകളുടെ പണയം വച്ച സ്വര്‍ണം എടുത്തു. വണ്ടി വിറ്റുകിട്ടിയ പണമെന്നാണ് ഷാഫി പറഞ്ഞതെന്ന് ഭാര്യ പറയുന്നു.

ഷാഫി ശ്രീദേവി എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് കൈകാര്യം ചെയ്തിരുന്ന ഫോണ്‍ വഴക്കിനെ തുടര്‍ന്ന് ഷാഫിയുടെ ഭാര്യ നശിപ്പിച്ചു. ആറ് മണിക്കൂറോളം സമയം ഷാഫിയുടെ വീട്ടിലെ പരിശോധന നീണ്ടു. സ്‌കോര്‍പ്പിയോ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വിവരങ്ങളും ബാങ്ക് രേഖകളും പൊലീസ് ശേഖരിച്ചു. ഇരകളുടെ സ്വര്‍ണം പണയം വച്ചതിന്റെ രേഖകളും പൊലീസ് ശേഖരിച്ചു. മരുമകന്റെ പേരിലാണ് സ്‌കോര്‍പ്പിയോ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുഹമ്മദ് ഷാഫിയുടെ ഹോട്ടലിലും പൊലീസ് പരിശോധന നടത്തി. എറണാകുളം ഷേണായ്‌സ് റോഡിലെ അദീന്‍സ് ഹോട്ടലിലാണ് പരിശോധന. ഷാഫിയെ തെളിവെടുപ്പിനായി വീടിനടുത്തുള്ള ധനകാര്യ സ്ഥാപനത്തിലേക്ക് എത്തിച്ചേക്കുമെന്നും സൂചനയുണ്ട്.

Post a Comment

0 Comments