banner

മദ്യലഹരിയിൽ മോഷ്ടിച്ച വള്ളം മറിഞ്ഞു; യുവാവിനെ കാണാതായി, രണ്ടുപേർ നീന്തി രക്ഷപ്പെട്ടു

തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. കണിയാപുരം സ്വദേശി രഞ്ജിത്തിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. മോഷ്ടിച്ചു കൊണ്ട് വന്ന വള്ളത്തിൽ സഞ്ചരിക്കുകയായിരുന്നു മൂവരും. ( boat capsized young man missing Kadinamkulam ).

യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കാണാതായ രഞ്ജിത്തിനായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Post a Comment

0 Comments