banner

ഭീഷണിപ്പെടുത്തി അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചു; വനിതാ സംവിധായികക്കെതിരെ യുവാവ്

തിരുവനന്തപുരം : വനിതാ സംവിധായികയ്ക്കും ഒടിടി പ്ലേറ്റ് ഫോമിനും എതിരെ യുവാവ്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് മോഹനവാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ചുവെന്നാണ് യുവാവിന്റെ പരാതി. 

വെങ്ങാനൂര്‍ സ്വദേശിയായ യുവാവാണ് വനിതാ സംവിധായികയ്ക്കും ഒരു ഒടിടി പ്ലാറ്റ് ഫോമിനുമെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്.തന്നെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.

അടുത്ത ദിവസം തന്നെ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും താനിപ്പോള്‍ മാനസിക സംഘര്‍ഷം മൂലം ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പറയുന്നു.

മലയാളത്തിലെ ഒരു അഡൽറ്റ് ഒൺലി ഒടിടി പ്ലാറ്റ് ഫോമിനെതിരെ തുടർച്ചയായി വരുന്ന പരാതികളും ആരോപണങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. അതിന്റെ തുടർച്ചയായി ആണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ആരോപണം സത്യമെങ്കിൽ വളരെ ഗുരുതരമായ പ്രശ്നങ്ങളാണ് പ്രസ്തുത ഒടിടി പ്ലാറ്റ് ഫോം നേരിടേണ്ടി വരുന്നത്.

Post a Comment

0 Comments