banner

കൊല്ലത്ത് യുവാക്കളെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ

കൊല്ലം : മുൻ വിരോധത്താൽ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. പള്ളിത്തോട്ടം സ്നേഹതീരം നഗർ 69-ൽ ഷാജു (19), സ്നേഹതീരം നഗർ 154-ൽ രാഹുൽ (20), വെളിച്ചം നഗർ 53-ൽ ജിത്തു (22) എന്നിവരാണ് പൊലീസ് പിടിയിലായത്. പള്ളിത്തോട്ടം പൊലീസാണ് ഇവരെ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി 8.50-ന് ആണ് സംഭവം. ഒരു വർഷം മുമ്പ് പ്രതികളും പരിക്കേറ്റ മുദാക്കര സ്വദേശി അജിനും തമ്മിൽ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രതികളുടെ സംഘവും അജിന്‍റെ സംഘവും പോർട്ടിന് സമീപം കണ്ടുമുട്ടുകയും വാക്കുതർക്കത്തെ തുടർന്ന് അക്രമം നടത്തുകയായിരുന്നു. അജിന് കുത്തേൽക്കുകയും കൂട്ടുകാർക്ക് ഇരുമ്പുവടി ഉപയോഗിച്ചുള്ള അടിയേൽക്കുകയും ചെയ്തു.

കൊല്ലം എസിപി എ. അഭിലാഷിന്‍റെ നിർദ്ദേശാനുസരണം പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Post a Comment

0 Comments