banner

ശ്രീലങ്കയുടെ ആദ്യ വനിതാ പ്രസിഡന്റിനെ വധിക്കാൻ പദ്ധതിയിട്ട മൂന്ന് തമിഴ് തടവുകാർക്ക് മാപ്പ് നൽകി

photo: Chandrika Bandaranaike Kumaratunga

ശ്രീലങ്കയുടെ ആദ്യ വനിതാ പ്രസിഡന്റായ ചന്ദ്രിക കുമരതുംഗയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മൂന്ന് തമിഴ് തടവുകാരെ വിട്ടയയ്ക്കാന്‍ തീരുമാനമായി. 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് തടവുകാര്‍ക്ക് മാപ്പ് നല്‍കിയത്. (sri Lanka frees Tamil prisoners who tried to assassinate Chandrika Kumaratunga)

പ്രതികള്‍ക്ക് മാപ്പുനല്‍കാന്‍ ചന്ദ്രിക കുമരതുംഗ അനുവാദം നല്‍കിയതോടെയാണ് മൂന്ന് പ്രതികളുടേയും ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നത്. പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് (പിടിഎ) പ്രകാരമുള്ള ദീര്‍ഘകാല തടവില്‍ നിന്ന് മറ്റ് അഞ്ച് മുന്‍ തമിഴ് പുലികളെ ഉടന്‍ മോചിപ്പിക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

Post a Comment

0 Comments