Latest Posts

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മുടി മുറിച്ചുമാറ്റിയ സംഭവം; 2 പേര്‍ പിടിയില്‍

ചെന്നൈ : തമിഴ്നാട്ടിൽ ട്രാൻസ്ജെൻഡർ യുവതി ആക്രമിക്കപ്പെട്ടു. രണ്ട് പുരുഷൻമാർ അസഭ്യം പറയുന്നതും മുടി മുറിക്കുന്നതും ആയ വീഡിയോ പുറത്ത് വന്നു . 

ksfe prakkulam

സംഭവവുമായി ബന്ധപ്പെട്ട് നോഹ്, വിജയ് എന്നിവർ പോലീസിന്‍റെ പിടിയിലായി.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ഗ്രേസ് ബാനുവാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. 19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, അക്രമികളിൽ ഒരാൾ ഒരു ട്രാൻസ്ജെൻഡർ സ്ത്രീയുടെ മുടി മുറിക്കുന്നത് കാണാം. കൃഷിയിടമെന്ന് തോന്നിക്കുന്ന സ്ഥലത്താണ് അക്രമം നടന്നത്. മുടി മുറിച്ച ശേഷം അക്രമി അത് വലിച്ചെറിയുന്നു. ആക്രമിക്കപ്പെട്ട ട്രാൻസ്ജെൻഡർ സ്ത്രീയുടെ അടുത്ത് മറ്റൊരു ട്രാൻസ്ജെൻഡർ സ്ത്രീ ഇരിക്കുന്നതും വീഡിയോയിൽ കാണാം.

“ഇവരെ നോക്കൂ. ഇവരാണ് പുരുഷൻമാരിൽ നിന്ന് പണം തട്ടുന്നത്. ഇവരെ നമ്മൾ എന്തു ചെയ്യണം?” അക്രമികളിൽ ഒരാൾ പറയുന്നത് കേൾക്കാം. മറ്റൊരു വീഡിയോയിൽ, ഒരു ട്രാൻസ്ജെൻഡർ സ്ത്രീയുടെ മുഖത്ത് പരിക്കേറ്റ നിലയിലാണുള്ളത്.

0 Comments

Headline