ഇടുക്കി : മുൻ മന്ത്രിയും എംഎൽഎയുമായ എംഎം മണിയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു.
കേരള തമിഴ്നാട് അതിർത്തിയായ കമ്പംമെട്ട് ചെക്ക്പോസ്റ്റിന് സമീപം 100 മീറ്റർ മാറിയാണ് ടയർ ഊരിത്തെറിച്ചത്. മണിയും പിഎമാരുമാണ് ഈ സമയം വാഹനത്തിനുള്ളിലുണ്ടായിരുന്നത്. ആർക്കും പരിക്കേറ്റിട്ടില്ല. കമ്പംമെട്ടിലെ സർവീസ് സഹകരണ ബാങ്കിന്റെ ശാഖയുടെ ഉദ്ഘാടനത്തിന് പോകുന്നതിനിടെയാണ് സംഭവം.
ഇത് നാലാം തവണയാണ് എംഎൽയുടെ വാഹനത്തിന്റെ ടയർ ഊരിത്തെറിക്കുന്നത്. അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ ഭാഗമായി സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്
2018 ൽ മണി മന്ത്രി ആയിരിക്കെയും സമാന സംഭവം ഉണ്ടായിരുന്നു. കുമളി – മൂന്നാർ സംസ്ഥാന പാതയിലാണ് അന്ന് അപകടം ഉണ്ടായത്. പോലീസും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നവരും ചേർന്ന് നട്ടുകൾ മുറുക്കിയ ശേഷമാണ് മന്ത്രി യാത്ര തുടർന്നത്. സംഭവത്തിൽ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുക്കുകയും ശേഷം എഴുതി തള്ളുകയുമായിരുന്നു.
എംഎൽഎ ആയതിന് പിന്നാലെയും സമാന സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
0 Comments