banner

യുകെ സാമ്പത്തിക പ്രതിസന്ധിയിൽ; ആളുകൾ ഭക്ഷണം ഉപേക്ഷിക്കാൻ നിർബന്ധിതരായി

പ്രധാനമന്ത്രി ലിസ് ട്രെസ്സിന്റെ രാജിയും, അടുത്ത പ്രധാനമന്ത്രി സ്ഥാനാര്ഥിത്വവുമെല്ലാം ബ്രിട്ടനിൽ ചർച്ചയാകുമ്പോൾ ബ്രിട്ടനിലെ സാമ്പത്തിക തകർച്ചയുടെ വാർത്തയും ചർച്ചയാകുന്നുണ്ട്. യുകെ യിൽ നിന്ന് പുറത്തു വരുന്ന വാർത്ത അനുസരിച്ച് കഴിഞ്ഞ മാസങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾ ഒരു ദിവസത്തെ ഭക്ഷണം കഴിച്ചില്ല എന്നാണ് കണക്കുകൾ പറയുന്നത്. യുകെയിലെ ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമായപ്പോൾ, സെപ്റ്റംബറിൽ അഞ്ചിൽ ഒരാൾക്ക് ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവപ്പെട്ടു, അതായത് കോവിഡ് ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചകളേക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ പട്ടിണിയിലാണ് എന്നാണ് ഫുഡ് ഫൗണ്ടേഷൻ ചാരിറ്റി പറയുന്നത് ( UK in economic crises ).

ഫൗണ്ടേഷന്റെ ഏറ്റവും പുതിയ ട്രാക്കർ അനുസരിച്ച്, കഴിഞ്ഞ ജനുവരി മുതൽ വിശപ്പിന്റെ അളവ് ഇരട്ടിയിലധികമായി വർദ്ധിച്ചു, ഏകദേശം 10 ദശലക്ഷം മുതിർന്നവർക്കും 4 ദശലക്ഷം കുട്ടികൾക്കും കഴിഞ്ഞ മാസം എന്നത്തേയും പോലെ ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. ചില സ്ഥലങ്ങളിലെ വിശന്നു വലഞ്ഞ സ്കൂൾ കുട്ടികൾ സഹപാഠികളിൽ നിന്ന് ഭക്ഷണം മോഷ്ടിക്കുകയും സ്‌കൂൾ ഭക്ഷണം വാങ്ങാനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഉച്ചഭക്ഷണം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ചിലർ ആണെങ്കിൽ ഒരു കഷ്ണം റൊട്ടി മാത്രം കഴിച് ഒരു ദിവസം വിശപ്പടക്കുന്ന. ഇത്തരത്തിൽ 800,000 കുട്ടികൾ ആണ് സ്കൂളുകളിൽ പട്ടിണി കിടക്കുന്നത്.

കോവിഡ് പാൻഡെമിക്കിനും റഷ്യയുടെ ഉക്രെയ്‌നിലെ അധിനിവേശവും കാരണം യുകെയിൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം ഉണ്ടായിരുന്നു. , ഇത് കാരണം താഴ്ന്ന വരുമാനമുള്ള അഞ്ച് കുടുംബങ്ങളിൽ ഒരാൾക്ക് ഭക്ഷണ ദൗർലഭ്യം നേരിട്ടതായി റിപ്പോർട്ട് പറയുന്നു. ഇടക്ക് ഉണ്ടായ വരൾച്ചയും ഉയർന്ന വാതക വിലയും കർഷകരെ സമ്മർദ്ദത്തിലാക്കിയതിനാൽ ആണ് ഇങ്ങനെ ഒരു പ്രതിസന്ധി ബ്രിട്ടൺ നേരിടുന്നത് എന്നാണ് വിലയിരുത്തൽ.

ഒരു കുടുംബത്തിന് ഉള്ള ആനുകൂല്യങ്ങൾക്കുള്ള റിയൽ-ടേം വെട്ടിച്ചുരുക്കലുകൾ തള്ളിക്കളയാൻ സർക്കാർ വിസമ്മതിച്ചതിനെയും അപലപിച്ചു പലരും രംഗത്ത് വരുന്നുണ്ട് , പ്രതിവർഷം കുടുംബങ്ങൾക്ക് ലഭിക്കുന്ന നൂറുകണക്കിന് പൗണ്ട് കൂടുതൽ മോശമാക്കുമെന്ന് ആണ്ക ഇതിൽ നിന്നും കണക്കാക്കപ്പെടുന്നുന്നത്. ദി guardiante റിപ്പോർട്ട് അനുസരിച്ച് ഈ സാഹചര്യത്തെ “അപകടകരം” എന്ന് വിളിക്കുകയും, സമ്മർദ്ദം, മാനസികരോഗം, പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള സമൂഹത്തിന്റെ ഏറ്റവും മോശമായ അവസ്ഥയ്ക്ക് ഇത് ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പറയുകയാണ് പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധൻ സർ മൈക്കൽ മാർമോട്ട്.

കഴിഞ്ഞ ജൂൺ മാസത്തിൽ ആണ് ഒരു ഭക്ഷ്യ അരക്ഷിതാവസ്ഥ ബ്രിട്ടനിലെ ജന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്ന തുടങ്ങിയത്. ഊര്‍ജ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ ബ്രിട്ടണിലെ പബ്ബുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അടച്ചുപൂട്ടലിലേക്കെത്തുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. പ്രതിസന്ധി മറികടക്കാന്‍ പല സ്ഥാപനങ്ങളും സര്‍ക്കാറിനോട് കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. കോവിഡിനു പുറമെ പണപ്പെരുപ്പം, വില വര്‍ധന, നികുതി വര്‍ധന, അധിക ചെലവ് തുടങ്ങിയവയും യുകെയിലെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണങ്ങൾ ആണ്.

Post a Comment

0 Comments