banner

ഈട് ഇല്ലാതെ തന്നെ പത്തുലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ; ഗ്യാരണ്ടി പരിധി ഉയര്‍ത്താൻ കേന്ദ്രം

വിദ്യാഭ്യാസ വായ്പയുടെ ഗ്യാരണ്ടി പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഏഴര ലക്ഷമാണ് ഗ്യാരണ്ടി പരിധി. ഇത് പത്തുലക്ഷമാക്കി ഉയര്‍ത്തുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ടിനെ അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ഏഴര ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത്. അതായത് ഈടില്ലാതെ തന്നെ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ടിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ ഏഴര ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ അനുവദിക്കും. ഇത് പത്തുലക്ഷമാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇത് രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് കൂടുതല്‍ കരുത്തുപകരുമെന്നാണ് വിലയിരുത്തല്‍. വായ്പ അപേക്ഷകള്‍ നിരസിക്കല്‍, വായ്പ അനുവദിക്കുന്നതിനുള്ള കാലതാമസം തുടങ്ങി നിരവധി പരാതികള്‍ ഉയര്‍ന്നുനില്‍ക്കുന്നതിനിടെ, ഗ്യാരണ്ടി പരിധി ഉയര്‍ത്തുന്നത് ബാങ്കുകള്‍ക്ക് കൂടുതല്‍ തുക വായ്പയായി നല്‍കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഗ്യാരണ്ടി പരിധി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയുമായി കൂടിയാലോചനകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Post a Comment

0 Comments