വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഉടമയും അറസ്റ്റില്‍. ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റം ചുമത്തിയാണ് ബസ് ഉടമ അരുണിനെ അറസ്റ്റ് ചെയ്തത്.മൂന്ന് മാസത്തിനിടെ 19 തവണ ഡ്രൈവര്‍ ജോമോന്‍ വേഗപരിധി ലംഘിച്ചതായി പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് അറിയിച്ചു.
ജോമോന്‍ വേഗപരിധി ലംഘിച്ചപ്പോഴെല്ലാം അരുണിന് അലര്‍ട്ട് ലഭിച്ചിരുന്നു. ഇത് അവഗണിച്ചതിന് പ്രേരണാക്കുറ്റം ചുമത്തിയാണ് അരുണിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.
അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ജോമോന്‍ മദ്യപിച്ചിരുന്നോയെന്നറിയാന്‍ രക്തപരിശോധന നടത്തുമെന്നും ജോമോനെതിരെ നേരത്തെയും കേസുകളുള്ളതു പരിശോധിക്കുമെന്നുമാണ് പൊലീസ് നേരത്തെ പറഞ്ഞത്. അപകടസ്ഥലത്തുനിന്ന് ടൂര്‍ ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ജോമോന്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അപകടത്തില്‍ കെഎസ്‌ആര്‍ടിസിയുടെ ഭാഗത്തുനിന്നു പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.അതിനിടെ ജോമോന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു.
0 Comments