banner

ലഹരി വിരുദ്ധ ക്യാമ്പയിൻ: മീനാക്ഷിവലാസം ഗവൺമെൻ്റ് എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു

കിളികൊല്ലൂർ : മീനാക്ഷിവലാസം ഗവൺമെൻ്റ് എൽ. പി.എസ്.ലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ കാമ്പയിൻ്റെ ഭാഗമായി ഒക്ടോബർ 31 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിളംബരജാഥയും, "ലഹരിയെ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കുക" എന്ന സന്ദേശം ഉയർത്തി, ലഹരിവിരുദ്ധ സന്ദേശങ്ങൾ കെട്ടിയ ബലൂൺ പറത്തലും നടത്തി. 

പ്രഥമാദ്ധ്യാപിക പി.രാജി സ്വാഗതം പറഞ്ഞു. കൊറ്റങ്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസക്കമ്മിറ്റി ചെയർമാനും, സ്കൂൾ എസ്. എം. സി. ചെയർമാനുമായ റ്റി .അർജ്ജുനൻ പിള്ള വിളംബര ജാഥ ഉദ്ഘാടനം ചെയ്തു.

കിളികൊല്ലൂർ പോലീസ് സബ് ഇൻസ്‌പെക്ടർ സജിത്ത് സജീവ്, ലഹരി സമൂഹത്തിൽ ഉണ്ടാക്കുന്ന ആപത്തിനെക്കുറിച്ച് ബോധവത്ക്കരണം നടത്തി. പി. ടി. എ പ്രസിഡൻ്റ് സുഭാഷ്‌ ആശംസ പറഞ്ഞു. അദ്ധ്യാപകരും, പി.ടി.എ.എസ്.എം.സി. അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments