എൽദോസ് വിഷയത്തില്‍ കെപിസിസി നേതാക്കന്മാരുടെ യോഗം വൈകിട്ട് ചേരും. പരാതിയും കോടതി പരാമർശവും പരിശോധിക്കും. എൽദോസിന്റെ വിശദീകരണവും പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം എംഎല്‍എക്കെതിരെ നടപടിയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഒരു സ്വകര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കടകം പള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നീ സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ചത്.
സ്വപ്നയുടെ അഭിമുഖം: നേതാക്കൾക്കെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം : സിപിഎം നേതാക്കൾക്കെതിരായ സ്വപ്‍നയുടെ ആരോപണങ്ങള്‍ ഗുരുതതരമണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നേതാക്കള്‍ക്ക് എതിരായ ആരോപണങ്ങള്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കണം. നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്നും സതീശന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഷയത്തില്‍ പ്രതികരിച്ചു .
0 Comments