banner

എ.ഡി.ജി.പി വിജയ് സാഖറെയ്ക്ക് എന്‍ഐഎ ഐജിയായി നിയമനം

തിരുവനന്തപുരം : സംസ്ഥാന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ എന്‍ഐഎയിലേക്ക്. എന്‍ഐഎ ഐജിയായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. അഞ്ച് വര്‍ഷത്തേക്കാണ് ഡെപ്യുട്ടേഷന്‍.

നേരത്തെ നര്‍കോട്ടിക് ആന്‍ഡ് കണ്‍ഡ്രോള്‍ ബ്യൂറോയിലേക്ക് അദ്ദേഹം ഡെപ്യുട്ടേഷന്‍ ആവശ്യപ്പെട്ടിരുന്നു.കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു വിജയ് സാഖറെയെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ സാഖറെ വിവാദങ്ങളില്‍ പെട്ടത് ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് സാഖറെ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന സ്വപ്ന സുരേഷിന്റെ മൊഴിയാണ് വിവാദമായത്.

إرسال تعليق

0 تعليقات