തിരുവനന്തപുരം : കെടിയു വിസിയെ പുറത്താക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യുജിസി മാനദണ്ഡം ലംഘിച്ച് നിയമിച്ച സംസ്ഥാനത്തെ 9 സര്‍വകലാശാല വി.സിമാരോട് രാജി വെയ്ക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. നോട്ടിസ് പോലും നല്‍കാതെ നാളെ 11മണിക്കുള്ളില്‍ രാജി വെയ്ക്കാനാണ് പറഞ്ഞിരിക്കുന്നത്. വിസിമാരെ അയോഗ്യരാക്കണമെന്ന പരാതി രാജ്ഭവന് മുന്നിലെത്തിക്കഴിഞ്ഞു.
കെടിയു കേസിലെ സുപ്രീം കോടതി വിധി മുൻ നിയമനങ്ങളെയും ബാധിക്കുമോ? ഗവർണ്ണർക്ക് ഒരു വിധിയുടെ അടിസ്ഥാനത്തിൽ നേരത്തെ നിയമിക്കപ്പെട്ട വിസിമാരെ മാറ്റാനാകുമോ? അങ്ങനെ സംശയങ്ങൾ പലതാണ്.
കെടിയു കേസിലെ കോടതി വിധി നിയമന രീതിയിൽ വ്യക്തത വരുത്തലാണെന്നാണ് ഒരഭിപ്രായം. പാനൽ നിർബന്ധമാണെന്ന് കോടതി സാക്ഷ്യപ്പെടുത്തുമ്പോൾ അല്ലാത്ത നിയമനങ്ങൾ അസാധുവാകുന്നത് സ്വാഭാവികമാണെന്നാണ് വാദം.
പക്ഷെ മുൻകാലങ്ങളിലെ ഓരോ നിയമനങ്ങളും വ്യത്യസ്ത കേസുകളായി തന്നെ പരിഗണിക്കണമെന്ന അഭിപ്രായവുമുണ്ട്. നിയമനം ഒരിക്കൽ അംഗീകരിച്ച ഗവർണ്ണർ എങ്ങനെ വിസിമാരെ പിൻവലിക്കുമെന്ന ചോദ്യവുമുണ്ട്. കെടിയു വിധിപകർപ്പ് ചേർത്ത് നൽകിയ പരാതിയിൽ ഉടൻ ഗവർണർ സർക്കാറിനോട് വിശദീകരണം ചോദിച്ചേക്കും.
0 Comments