banner

വിഴിഞ്ഞം സമരം: പളളികളില്‍ സര്‍ക്കുലര്‍ വായിച്ചു

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പളളികളില്‍ സര്‍ക്കുലര്‍ വായിച്ചു. സമരത്തിന് സഹകരണവും ജനപങ്കാളിത്തവും തേടിയുളള ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ സര്‍ക്കുലറാണ് എല്ലാ പളളികളിലും വായിച്ചത്. അതിജീവന സമരമാണ്, വിജയിക്കുന്നതുവരെ തുടരുമെന്നും പളളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നു.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ നൂറാം ദിവസമാണ് വ്യാഴാഴ്ച. അന്നേ ദിവസം മുതലപ്പൊഴിയില്‍ കരയിലും കടലിലും സമരം നടത്താനാണ് സമരസമിതി തീരുമാനിച്ചിരിക്കുന്നത്. ഒപ്പം വിഴിഞ്ഞം മുല്ലൂരില്‍ വന്‍ ജനപങ്കാളിത്തത്തോടെ ഉപരോധം ശക്തമാക്കും.

മുന്നോട്ട് വെച്ച ഏഴ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സമരസമിതി വ്യക്തമാക്കി. സമരസമിതിയുമായ് തത്ക്കാലം ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. കൂടാതെ സമരസമിതി നിരന്തരം നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Post a Comment

0 Comments