banner

കേരളത്തിന്റെ ഇരുണ്ട കാലത്തേക്കുള്ള തിരിച്ചുപോക്കാണ് നരബലിയെന്ന് വി.ടി ബൽറാം

പ​ത്ത​നം​തി​ട്ട : ഇ​ല​ന്തൂ​രി​ലെ ന​ര​ബ​ലി​യും അ​തി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ങ്ങ​ളും കേ​ര​ള​ത്തി​ലെ ന​വോ​ത്ഥാ​ന കാ​ല​ത്തി​ൽ​നി​ന്നും ഇ​രു​ണ്ട കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ക്രൂ​ര​മാ​യ തി​രി​ച്ചു​പോ​ക്കാ​ണെ​ന്ന് കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി.​ടി. ബ​ൽ​റാം പ​റ​ഞ്ഞു.

അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും അ​നാ​ചാ​ര​ങ്ങ​ൾ​ക്കും എ​തി​രെ ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​രം​ഭി​ക്കു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ല​ന്തൂ​ർ ജ​ങ്ഷ​​നി​ൽ സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ തി​രോ​ധാ​ന സം​ഭ​വ​ങ്ങ​ളെ കു​റി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ത്ര​യും വേ​ഗം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ല​ന്തൂ​ർ ന​ര​ബ​ലി സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ക​ളി​ലൊ​രാ​ൾ സി.​പി.​എം ഭാ​ര​വാ​ഹി​യും നേ​താ​വും ആ​യി​രു​ന്നു​വെ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​മാ​ണ്. ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം.​പി, പ​ഴ​കു​ളം മ​ധു, ബാ​ബു ജോ​ർ​ജ്, ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, എ. ​ഷം​സു​ദ്ദീ​ൻ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ജെ​റി മാ​ത്യു സാം, ​വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, മു​കു​ന്ദ​ൻ ഇ​ല​ന്തൂ​ർ, അ​നി​ൽ തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Post a Comment

0 Comments