മർദനത്തിൽ പരുക്കേറ്റ യുവതി സുഹൃത്തുക്കൾ വഴി ആശുപത്രിയിൽ ചികിത്സ തേടാനെത്തിയപ്പോഴാണ് ദിലീപിൻ്റെ ക്രൂരത പുറം ലോകം അറിയുന്നു. പോലീസിലും വിവരം കൈമാറുകയും പോലീസ് ദിലീപിനെ ഉടൻതന്നെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു.
കൊലപാതക ശ്രമം, സ്ത്രീധനപീഡനം, ദേഹോപദ്രവം ഏൽപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടികളുടെ മുന്നിലിട്ട് മർദിച്ച സംഭവമായതിനാൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പോലീസ് ആലോചിക്കുന്നുണ്ട്. യുവതിക്ക് ചികിത്സ നൽകിയ ശേഷം സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
0 Comments