തിരുവനന്തപുരം : സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്. സ്വപ്ന തന്റെ പേര് പറഞ്ഞത് ബോധപൂര്‍വമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ദത്തുപുത്രിയാണവര്‍, സിപിഎമ്മിനെ തേജോവധം ചെയ്യാനാണ് നീക്കം. കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ടെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും തോമസ് ഐസക് കോഴിക്കോട്ട് പറഞ്ഞു. ഐസക് മൂന്നാറിന് ക്ഷണിച്ചെന്ന സ്വപ്നയുടെ ആരോപണത്തിനും മുൻധനമന്ത്രി മറുപടി പറഞ്ഞു.
സ്വബോധമുളളവര്‍ മൂന്നാറിന് ക്ഷണിക്കുമോയെന്ന് ഐസക് ചോദിച്ചു. വേണ്ടത്ര താമസസൗകര്യമില്ലാത്ത മൂന്നാറിലേക്ക് കറങ്ങാന്‍ ക്ഷണിക്കുമോ?’ സാമാന്യയുക്തിക്ക് നിരക്കുന്നതാണോ ഇത്?. മന്ത്രിയായിരിക്കെ മൂന്നാര്‍ യാത്രകളൊന്നും നടത്തിയിട്ടില്ല. സ്വപ്ന വീട്ടിലെത്തിയപ്പോള്‍ മുകളിലേക്ക് വിളിച്ചതില്‍ അസ്വാഭാവികതയില്ല. വീട്ടില്‍ താഴെയും മുകളിലും സ്വീകരണമുറികളുണ്ട്. ആരുവന്നാലും ചിരിച്ചുകൊണ്ടും സ്നേഹത്തിലുമാണ് പറയുക. അതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തോന്നിയാല്‍ എന്റെ തലയില്‍ വയ്ക്കേണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
0 Comments