banner

രാവിലെ നടക്കാനിറങ്ങിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി

തിരുവനന്തപുരം : മ്യൂസിയത്തിനു മുന്‍പില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്തു. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പ്രതിയെ പിടികൂടാത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്താൻ പൊലീസ് തയാറായത്. 

ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തതെന്ന് വിമർശനമുണ്ടായിരുന്നു.
ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് പ്രഭാത സവാരിക്കെത്തിയ യുവതിക്കുനേരെ യുവാവ് ലൈംഗിക അതിക്രമം നടത്തിയത്. .

പ്രതിയുടെ പിന്നാലെ യുവതി ഓടുന്നതും വീഴുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Post a Comment

0 Comments