banner

ട്രെയിൻ യാത്രയ്‌ക്കിടെ പ്രസവവേദന അനുഭപ്പെട്ട യുവതിക്ക് പോലീസിന്റെ സഹായത്തോടെ സുഖപ്രസവം

ചെന്നൈ : പ്രസവവേദനയിൽ യുവതിക്ക് ആശ്വാസമായി പോലീസ് ഇടപെടൽ. പോലീസിന്റെ സഹായത്തോടെ 29 കാരിയായ യുവതി പ്രസവിച്ചു. 

ksfe prakkulam

തമിഴ്നാട്ടിലെ റാണിപേട്ട് ജില്ലയിൽ ആരക്കോണം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. മംഗലാപുരത്ത് നിന്ന് എക്‌സ്പ്രസ് ട്രെയിനിൽ ചെന്നൈയിലേക്ക് പോവുകയായിരുന്ന യുവതിയാണ് പോലീസ് സഹായത്തോടെ പ്രസവിച്ചത്. തിരുപ്പത്തൂരിൽ നിന്ന് ട്രെയിനിൽ കയറിയ ചാന്ദിനി എന്ന യുവതിക്ക് യാത്രയിലുടനീളം പ്രസവ വേ​ദന അനുഭവപ്പെട്ടിരുന്നു.

യുവതിക്ക് പ്രസവ വേദന കടുത്തതോടെ അവളുടെ വീട്ടുകാർ ടിടിഇ-യെ വിവരമറിയിച്ചു. തുടർന്ന് ആരക്കോണം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി ഇറക്കിയ ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. റെയിൽവേ ജീവനക്കാർ യുവതിയെ പാസഞ്ചർ കാത്തിരിപ്പ് കേന്ദ്രത്തിലെത്തിക്കുകയും ഡോക്ടറെ അറിയിക്കുകയും ചെയ്തു. എന്നാൽ ഡോക്ടർ വരുന്നതിന് മുമ്പ് പരമേശ്വരി എന്ന വനിതാ ഹെഡ് കോൺസ്റ്റബിളിന്റെ സഹായത്തോടെ ചാന്ദിനി ഒരു കുഞ്ഞിന് ജന്മം നൽകി.

ട്രെയിനിൽ നിന്നും ഇറങ്ങിയ ശേഷം പത്തു മിനിറ്റിനുള്ളിൽ തന്നെ യുവതി പ്രസവിക്കുകയായിരുന്നു. കൃത്യമായി ഇടപെടൽ നടത്തിയ വനിതാ ഹെഡ് കോൺസ്റ്റബിൾ പരമേശ്വരി അഭിന്ദനം അർഹിക്കുന്നുവെന്ന് ആരക്കോണം പോലീസ് ഇൻസ്പെക്ടർ പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പരമേശ്വരി കുഞ്ഞിനെ സുരക്ഷിതമായി പ്രസവിക്കാൻ യുവതിയെ സഹായിച്ചു. പിന്നാലെ ഡോക്ടർ എത്തി ആവശ്യമായ ചികിത്സ നൽകി. കുട്ടിയും അമ്മയും സുരക്ഷിതരായിരിക്കുന്നുവെന്നും ഇൻസ്പെക്ടർ വ്യക്തമാക്കി.

Post a Comment

0 Comments