banner

കൊല്ലത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയിലായി

കൊല്ലത്ത് എം.ഡി.എം.എയുമായി യുവാവിനെ ഡാൻസാഫ് ടീം പിടികൂടി. കണ്ണനല്ലൂർ സ്വദേശി ടോം തോമസ് ആണ് എം.ഡി.എം.എയുമായി കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ ഡാൻസാഫ് ടീമിൻ്റെ പിടിയിലായത്. ബാഗ്ലൂരിൽ നിന്ന് വോൾവോ ബസ് മാർഗ്ഗം ജില്ലയിലെത്തിച്ച മാരക സിന്തറ്റിക് ഡ്രഗ്ഗായ എം.ഡി.എം.എ കൊല്ലം പള്ളിമുക്ക് ഭാഗങ്ങളിൽ വിതരണത്തിനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

രാവിലെ ഏഴ് മണിയോടെ കൊല്ലം ചിന്നക്കടയിൽ നിന്നാണ് പ്രതിയെ പോലീസ് സംഘം വലയിലാക്കിയത്. തുടർ നടപടികൾക്കായി പ്രതിയെ കൊല്ലം ഈസ്റ്റ് പോലീസിന് കൈമാറി. മുമ്പെങ്ങും കാണാത്ത വിധം ലഹരിക്കെതിരെ നീണ്ട ബോധവത്കരങ്ങളാണ് സംസ്ഥാനത്തെമ്പാടും പൊതുജനങ്ങൾക്ക് നൽകി വരുന്നത്. ഇതിനിടയിലും ജില്ലയിൽ മയക്കുമരുന്ന് പിടികൂടിയത് അക്ഷരാർത്ഥത്തിൽ വലിയ അമ്പരപ്പാണ് സൃഷ്ടിക്കുന്നത്.

إرسال تعليق

0 تعليقات