banner

പ്രണയാഭ്യർത്ഥന നിരസിച്ച വിരോധം: കൊല്ലത്ത് പെൺകുട്ടിയുടെ വീട് കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം : ഇരവിപുരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധത്താൽ വീട്ടിൽ അതിക്രമിച്ച് കയറി അക്രമണം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. മയ്യനാട് തട്ടാമല ഓലിക്കര വയൽ ഷംനാദ് (26) ആണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ പതിനൊന്നാം തീയതി വൈകിട്ട് പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച കയറിയ യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ കൈയിൽ കരുതിയിരുന്ന ബ്ലെയിഡ് ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചു. ഇത് കണ്ട് സമീപത്തുണ്ടായിരുന്ന പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീ തടയാൻ ശ്രമിക്കുകയും ഇയാളുടെ ആക്രമണത്തിൽ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇരവിപുരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകം അടക്കമുള്ള കേസുകളിൽ പ്രതിയായ ഷംനാദിനെ പോലീസ് പിടികൂടുകയായിരുന്നു.

ഇരവിപുരം പോലീസ് ഇൻസ്പെക്ടർ അജിത്ത്കുമാർ പി യുടെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, സക്കീർ, മധു എസ്.സി.പി.ഒ സതീഷ്, സി.പി.ഒ ഷീജ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

إرسال تعليق

0 تعليقات