banner

ലഹരിമരുന്ന് വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കിയില്ല; പെറ്റമ്മയുടെ കൈകള്‍ വെട്ടി മകൻ

കണ്ണൂര്‍ : ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പണം നല്‍കാത്തതിന് പെറ്റമ്മയുടെ കൈകള്‍ വെട്ടി മകന്‍. 

ksfe prakkulam

കണ്ണൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. കണ്ണൂര്‍ വടക്കെ പൊയിലൂരില്‍ നിഖിലാണ് അമ്മയെ വെട്ടിയത്.

പരിക്കേറ്റ അമ്മ ജാനു ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. ലഹരി മരുന്നിന് അടിമയായ നിഖില്‍ പലപ്പോഴും അമ്മയോട് പണം ചോദിച്ചിരുന്നു.


എന്നാല്‍ പണം ജാനു പണം കൊടുക്കാതെ വന്നതോടെ ക്ഷുഭിതനായ നിഖില്‍ അമ്മയുടെ കൈകള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തി പോലീസിനെ അറിയിക്കുകയായിരുന്നു.

also read; രോഗബാധിതനായ മകനെ പരിചരിക്കാന്‍ പ്രയാസം; വയോധികനായ പിതാവ് മകനെ കൊലപ്പെടുത്തി ജീവനൊടുക്കി; നടുക്കം

സ്ഥലത്തെത്തിയ പൊലീസാണ് ജാനുവിനെ ആശുപത്രിയിലാക്കിയത്. അതേസമയം, ജാനുവിന്റെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

إرسال تعليق

0 تعليقات