ഇരവിപുരം : വാക്ക് തർക്കത്തെ തുടർന്ന് പരസ്പരം വീട് തല്ലി തകർത്തതിന് രജിസ്റ്റർ ചെയ്യ്ത രണ്ട് വ്യത്യസ്ത കേസുകളിലെ പ്രതികൾ പോലീസിന്റെ പിടിയിലായി.
മയ്യനാട് മുക്കം വലിയഴികം വീട്ടിൽ പ്രമോദ്, മയ്യനാട് മുക്കം ചാങ്ങാട് വീട്ടിൽ മാടൻ ഷാജു എന്ന ഷാജു എന്നിവരാണ് പോലീസ് പിടിയിൽ ആയത്. പ്രമോദും ഷാജുവും തമ്മിൽ വാക്ക് തർക്കവും സംഘർഷവും നിലനിന്നിരുന്നു.
ഈ വിരോധത്തിൽ പ്രമോദ് 14.10.2022 വൈകിട്ട് 5.45 മണിയോടെ ഷാജുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി മുളവടി കൊണ്ട് വീടിന്റെ ജനൽ ചില്ലുകളും മറ്റും അടിച്ച് തകർത്ത് ഏകദേശം 4000 രൂപയുടെ നഷ്ടം ഉണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഷാജു വൈകിട്ട് 07.30 മണിയോടെ ഈ വിരോധത്തിൽ പ്രമോദിന്റെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് വീട് മുഴുവൻ തല്ലി തകർക്കുകയായിരുന്നു. വീട്ടിലെ ജനൽ ചില്ലുകളും വീട്ടുപകരണങ്ങളും, പാത്രങ്ങളും ഉൾപ്പടെ എല്ലാം തല്ലി തകർത്ത ഇയാൾ ഏകദേശം 35000 രൂപയുടെ നഷ്ടം ഉണ്ടാക്കി.
തുടർന്ന് ഇരു കൂട്ടരും ഇരവിപുരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം പോലീസ് ഇൻസ്പെക്ടർ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ അരുൺ ഷാ, ജയേഷ്, എ.എസ്.ഐ സിദ്ദിഖ്, എസ്.സി.പി.ഓ ചിത്രൻ, സി.പി.ഓ മാരായ രാജേഷ്, ലതീഷ്, മനോജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
0 Comments