banner

രാത്രിയിലും ഇടിയോട് കൂടിയ കനത്ത മഴ തുടരും; 11 ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം



തിരുവനന്തപുരം : സംസ്ഥാനത്ത് രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യത. വരുന്ന മണിക്കൂറുകളിൽ കേരളത്തിൽ മൂന്ന് ജില്ലകളിൽ ഒഴികെ കനത്ത മഴ പെയ്യുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 

11 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീമി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

അതേസമയം നവംബർ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കാലവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

Post a Comment

0 Comments