ദീപ്തി ശ്രാവണത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം:
2019 ചാംപ്യൻസ് ബോട്ട് ലീഗിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം എനിക്ക് ലഭിച്ച മറുപടികൾ ആശ്ചര്യപ്പെടുത്തുന്നതാണ്.
മറ്റൊരു "വെള്ളാനയായി " CBL (ചാംപ്യൻസ് ബോട്ട് ലീഗ് ) മാറുന്നതിന്റെ നേർക്കാഴ്ചകൾ പുറത്തുവിടുന്നു.
ചോദ്യം 1 : ചാംപ്യൻസ് ബോട്ട് ലീഗ് 2019 ന് ആകെ എത്ര രൂപ ചെലവ് വന്നു ?
ഉത്തരം : ആകെ 24 കോടി ആറ് ലക്ഷത്തി പതിനേഴായിരത്തി എണ്ണൂറ്റി അറുപത്തിമൂന്ന് രൂപ
ചോദ്യം 2 : ചാപ്യൻസ് ബോട്ട് ലീഗ് 2019 ന് പരസ്യ വരുമാനത്തിൽ ലഭിച്ച വരവ് എത്ര രൂപ ആണ്?
ഉത്തരം : ആകെ ഒരു കോടി മുപ്പത്തി ഒമ്പത് ലക്ഷത്തി അമ്പതിനായിരം രൂപ
ചോദ്യം 3 : സർക്കാർ ചാംപ്യൻസ് ബോട്ട് ലീഗിനായി എത്ര രൂപ അനുവദിച്ചു?
ഉത്തരം : ആകെ 24 കോടി ആറ് ലക്ഷത്തി പതിനേഴായിരത്തി എണ്ണൂറ്റി അറുപത്തിമൂന്ന് രൂപ
ചോദ്യം 4 : ചാംപ്യൻസ് ബോട്ട് ലീഗിൽ പങ്കെടുത്ത ഒമ്പത് ചുണ്ടൻ വളളങ്ങൾക്കായി നൽകിയ ബോണസ് തുകയും, പ്രൈസ് മണിയുടെയും വിശദ വിവരങ്ങൾ?
ഉത്തരം : 7 ക്ലബുകൾക്ക് 36 ലക്ഷം രൂപ വീതവും, വില്ലേജ് ബോട്ട് ക്ലബിന് 35 ലക്ഷത്തി എഴുപതിനായിരം രൂപയും , UBC കൈനകരിക്ക് 31 ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപ ബോണസ് തുക നൽകി.
9 വളളം ഉടമകൾക്ക് 12 ലക്ഷം രൂപ വീതം ബോണസ് തുക നൽകി.
സമ്മാനത്തുക.
1. പള്ളാതുരുത്തി ബോട്ട് ക്ലബ് - 83 ലക്ഷം
2. പോലീസ് ബോട്ട് ക്ലബ് - 34 ലക്ഷം
3.NCDC കുമരകം - 21 ലക്ഷം
4. UBC കൈനകരി - 15 ലക്ഷം
5. വില്ലേജ് ബോട്ട് ക്ലബ് - 4 ലക്ഷം
6. വേമ്പനാട് ബോട്ട് ക്ലബ് - 1 ലക്ഷം
ചോദ്യം 5 : സ്റ്റാർസ്പോർട്സ് എത്ര രൂപയ്ക്കാണ് മത്സരത്തിന്റെ സംപ്രേക്ഷണവകാശം നേടിയെടുത്തത് ?
ഉത്തരം : ടൂറിസം വകുപ്പ് സ്റ്റാർ സ്പോർട്സിന് മത്സരം സംപ്രേക്ഷണം ചെയ്യാൻ തുക നൽകിയിട്ടില്ല.
ചോദ്യം 6 : ചാംപ്യൻസ് ബോട്ട് ലീഗ് 2019 സാമ്പത്തികമായി നഷ്ടമുണ്ടാക്കിയെങ്കിൽ എത്ര രൂപ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്?
ഉത്തരം : കേരളത്തിലെ വള്ളംകളികളെ കോർത്തിണക്കിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കാനായി രൂപം കൊടുത്ത ടൂറിസം പ്രോജക്ട് ആയതിനാൽ ലാഭനഷ്ടങ്ങൾ വിലയിരുത്തിയിട്ടില്ല.
ചോദ്യം 7 : ട്രോഫികൾ വാങ്ങിയ വകയിൽ എത്ര രൂപ ചെലവായിട്ടുണ്ട്?
ഉത്തരം: 72000 രൂപ
ചോദ്യം 8 : മുഴുവൻ വേദികളിലും ലൈറ്റ് സൗണ്ട് വർക്കുകൾ ചെയ്തത് ആര്?തുക?
ഉത്തരം : വിനോദസഞ്ചാര വകുപ്പ് തെരെഞ്ഞെടുത്തിട്ടുള്ള ഏജൻസിയായ മൈത്രി അഡ്വർടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ലൈറ്റ് സൗണ്ട് ചെയ്തത്. ആകെ 16 ലക്ഷത്തി പത്തൊമ്പതിനായിരത്തി അഞ്ഞൂറ്റി എൺപത്തിയഞ്ച് രൂപ ചെലവായിട്ടുണ്ട്
ചോദ്യം 9 : ട്രാക്ക് ഫീൽഡ് വർക്കുകൾക്കായി എത്ര രൂപ ചെലവായിട്ടുണ്ട്?
ഉത്തരം :
1.Cost of Lane Raise track including Materials & Labour Cost > 12 ലക്ഷം + 18% GST
2. Cost of Setting up of starting device including Labour & Transporting Coast > 11 ലക്ഷം + 18 % GST
3.Cost of Setting up of Photo finish device including Labour & Transporting > 23 ലക്ഷം + 18% GST
4. Cost of infrastructure support for starting & finishing device > 10 ലക്ഷത്തി നാൽപത്തിയ്യായിരം + 18% GST
5. Cost of Setting up of Platform for Commentary & Judges > 10 ലക്ഷത്തി എഴുപതിനായിരം + 18% GST
6. Cost of Monitaring & cabling for Judges > 60000 + 18% GST
ചോദ്യം 10 : യാത്രാബത്ത ഇനത്തിൽ എത്ര രൂപ ചെലവായിട്ടുണ്ട് ?
ഉത്തരം : ഏതിനത്തിലുള്ള യാത്രാബത്തയെന്ന് ചോദ്യത്തിൽ വ്യക്തമല്ല.
കോടികളുടെ ധൂർത്താണ് ചാംപ്യൻസ് ബോട്ട് ലീഗിന്റെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്.
കടക്കെണിയിൽ ഉഴലുന്ന നമ്മുടെ സംസ്ഥാനത്ത് പ്രാദേശികമായി നടന്നുവന്നിരുന്ന ജലമേളകൾക്ക് ഈ കോടികളിൽ പകുതി നൽകിയിരുന്നെങ്കിൽ പോലും ഇതിനെക്കാൾ വർണാഭമായി ജലോത്സവങ്ങൾ സംഘടിപ്പിക്കുവാൻ പ്രാദേശിക സംഘാടകർക്ക് കഴിയുമായിരുന്നു എന്നത് പകൽ പോലെ വ്യക്തമാണ്.
ഈ " വെള്ളാനയെ " തുരത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്.
0 Comments