banner

34 ലക്ഷം ഇന്ത്യക്കാർ ഉപയോഗിക്കുന്നത് ഒരേ പാസ്വേഡ്; ആ സത്യം നിങ്ങളെ ചിരിപ്പിക്കും

ന്യൂഡെല്‍ഹി : 2022ല്‍ 34 ലക്ഷം ഇന്ത്യക്കാര്‍ പാസ്വേഡായി ഉപയോഗിച്ച വാക്ക് 'പാസ്വേര്‍ഡ്' തന്നെ. പാസ്വേഡുകള്‍ പതിവായി മറന്നു പോകുന്നതിനെ തുടര്‍ന്നാണ് 'പാസ്വേഡില്‍' തന്നെ ഇന്ത്യക്കാര്‍ അഭയം തേടിയത്. 

ആപ്ലിക്കേഷനുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ എല്ലാ പാസ്വേഡുകളും ഓര്‍ത്തിരിക്കാന്‍ കഴിയുന്നില്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു. പാസ്വേഡുകള്‍ ലളിതമായതോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിയെന്നും റിപ്പോര്‍ട്ടുണ്ട്.

ചിലര്‍ വ്യക്തിപരമായോ ജീവിതവുമായോ ജോലിസ്ഥലവുമായോ ബന്ധപ്പെട്ട വാക്കുകളാകും പാസ്വേഡുകളാക്കുക. നോര്‍ഡ് സെക്യൂരിറ്റിയുടെ പാസ്വേഡ് മാനേജംഗ് വിഭാഗമാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സ്പോര്‍ട്‌സ് ടീമുകള്‍, സിനിമാ കഥാപാത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവയും ചിലര്‍ പാസ്വേഡ് ആക്കുന്നുണ്ട്.
2. 123456, 3..12345678, 4. ബിഗ്ബാസ്‌കറ്റ്, 5123456789, 
6 പാസ്@123, 7 എ.ബി.സി.ഡി1234, 8. 1234567890, 9.ആന്‍മോള്‍123, 10. ഗൂഗിള്‍ഡമ്മി എന്നിങ്ങനെയാണ് ഇന്ത്യക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്ന മറ്റു പാസ് വേഡുകള്‍.     

Post a Comment

0 Comments