banner

കേരളത്തിന് ഇന്ന് 66 വയസ്സ്; അതിജീവനത്തിന്റെ പാഠങ്ങൾ ഏറെയാണ്

ഇന്ന് നവംബറിൻ്റെ ആദ്യ പുലരി, അറുപത്തിയാറ് വയസ് തികഞ്ഞൊരു സംസ്ഥാനത്തിലാണ് നമ്മുടെ വാസമെന്ന് വല്ല ചിന്തയുമുണ്ടോ?. 1956 നവംബർ ഒന്നിനാണ്  മലയാളമെന്ന ഒരൊറ്റ ഭാഷ സ്വത്തത്തിനൊപ്പം നില്‍ക്കുമ്പോഴും ശൈലികള്‍, ആഹാരം, മതേതരത്വം, വിശ്വാസം, കാര്‍ഷികരംഗം തുടങ്ങി പരസ്പരം വ്യത്യസ്തമായ ഒട്ടേറെ വൈവിധ്യങ്ങള്‍ നിലനില്ക്കുന്ന കേരളം രൂപീകൃതമാകുന്നത്. ഇന്ന് കാണുന്ന കേരളം പിന്നീട് ഉൾത്തിരിഞ്ഞതാണെങ്കിലും ചരിത്രത്തിൽ പിറന്നാൾ നവംബർ ഒന്നിന് തന്നെയാണ്.

1956 ലേത് പോലെയല്ല ഇന്ന് നമ്മൾ. സാംസ്‌കാരികവും സാമൂഹ്യപരവുമായി ഒരുപാട് മുന്നേറ്റമാണ് നമ്മൾക്ക് വന്നു ചേർന്നത്. ഒപ്പം നമ്മൾ അതിജീവിച്ച പ്രതിസന്ധികൾ കൊവിഡ്, നിപ, പ്രളയം എന്നിങ്ങനെ നീളുന്നു. ഈ നാടും നമ്മളും എങ്ങനെ ഈ വഴികൾ മുന്നേറി എന്നത് ആലോചിക്കാൻ പോലും കഴിയില്ല. പലവിധവെല്ലുവിളികള്‍ക്കുമിടയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ സംസ്‌കാരം, പൈതൃകം, ഭാഷ, സാഹിത്യം, കല എന്നീ മേഖലകളിലെല്ലാം അഭിമാനത്തോടെ പിറക്കുന്നുണ്ട് ഓരോ നേട്ടങ്ങളും. കേരളത്തിന്റെ രാഷ്ട്രീയം, സംസ്‌കാരം, വികസനം, കല തുടങ്ങി ഊറ്റംകൊണ്ട് അഭിമാനിക്കാന്‍ നിരവധിയുണ്ട്.

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. മന്ത്രി വിഎന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തും.

Post a Comment

0 Comments