banner

കൊല്ലത്ത് 46 ഗ്രാം എം.ഡി.എം.എയുമായി 21 കാരൻ പോലീസ് പിടിയിൽ

കൊല്ലം : സിന്തറ്റിക്ക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ ബാഗ്ലൂരിൽ നിന്നും വില്പനയ്കായി കടത്തികൊണ്ട് വന്ന യുവാവ് പോലീസ് പിടിയിലായി. മൺറോത്തുരുത്ത് നെന്മേനി കിഴക്കു അഞ്ജലിയിൽ അർജുൻ രാജ്(21) ആണ് കൊല്ലം റൂറൽ ഡാൻസഫ് ടീമിന്റെയും ഈസ്റ്റ് കല്ലട പോലീസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.

ഇയാളിൽ നിന്ന് 46 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. കൊല്ലം റൂറൽ പോലീസ് ജില്ലയിൽ പോലീസ് പിടികൂടുന്ന ഏറ്റവും കൂടിയ അളവ് എം.ഡി.എം.എ ആണ് ഇത്. 

കേരള പോലീസിന്റെ 'യോദ്ധാവ്' ലൂടെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. ബി രവി ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസ് ശാസ്താംകോട്ട ഡി.വൈ.എസ്.പി ഷെരീഫ്. എസ് എന്നിവരുടെ നേതൃത്വത്തിൽ ഈസ്റ്റ് കല്ലട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുധീഷ് കുമാർ എസ്.ഐ അനീഷ് കൊല്ലം റൂറൽ ഡാൻസഫ് ടീമംഗങ്ങളായ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ളൈ, സി.പി.ഒ മാരായ സജുമോൻ റ്റി, അഭിലാഷ് പി.എസ്, ദിലീപ് എസ്, വിപിൻ ക്‌ളീറ്റസ് ഈസ്റ്റ് കല്ലട പോലീസ് സ്റ്റേഷൻ എസ്.ഐ ജോൺസൺ, എ.എസ്.ഐ മാരായ ബിന്ദുലാൽ, ഗിരീഷ്, മധുകുട്ടൻ സി.പി.ഒ മാരായ മനു, സുരേഷ് ബാബു എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

Post a Comment

0 Comments