banner

സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് 23 കാരിയായ പെൺകുട്ടിക്ക് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറം വട്ടപ്പാറയിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.കാവുംപുറം സ്വദേശിനി ഉണ്ണിയേങ്ങൽ വീട്ടിൽ യൂസഫ് സൈനബ ദമ്പതികളുടെ മകൾ ജുമൈല (23) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ വട്ടപ്പാറയിലെ പഴയ സർക്കിൾ ഓഫീസിന് സമീപത്ത് വെച്ചാണ് ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്.

വളാഞ്ചേരിയിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് ബൈക്കിൽ സഹോദരനൊപ്പം പോവുകയായിരുന്ന ജുമൈല. ഇതിനിടയിൽ ഇവർ സഞ്ചരിച്ച ബൈക്ക് മുമ്പിലുണ്ടായിരിന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ജുമൈലയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജോലി ആവശ്യാർത്ഥം സഹോദരൻ ജംഷീറിനൊപ്പം കോട്ടക്കലിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ സഹോദരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വളാഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. തിരൂർ ജില്ലാ ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

മലപ്പുറം ബ്യുറോ

Post a Comment

0 Comments