banner

കൊല്ലത്ത് യുവാക്കളെ ചില്ലുകുപ്പി പൊട്ടിച്ച് കുത്തിയ 38കാരൻ പിടിയിൽ

കൊല്ലം : യുവാക്കളെ ചില്ലുകുപ്പി പൊട്ടിച്ച് കുത്തി പരിക്കേല്‍പ്പിച്ച പ്രതി പോലീസ് ‌പിടിയില്‍. ഓച്ചിറ വില്ലേജില്‍ മേമന കരാലില്‍ വടക്കേത്തറ വീട്ടില്‍ ഉണ്ണി എന്ന്‌ വിളിക്കുന്ന അജയന്‍(38) ആണ്‌ ഓച്ചിറ പോലീസിന്റെ പിടിയിലായത്‌. 

06.11.2022 ന്‌ വെകുംന്നേരം 05.00 മണിക്ക്‌ കാരലില്‍ ക്ഷേത്രത്തിന്‌ സമീപം സുഹൃത്തിന്റെ ഭാര്യയുമായി സ്കൂട്ടറിലെത്തിയ സജീവിനെയും യുവതിയെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന്‌ മറിഞ്ഞ്‌ വീണ യുവതിക്ക് പരിക്കേറ്റു. 

നിലത്തുവീണ സജിത്തിനെ പ്രതി കൈയ്യില്‍ കരുതിയിരുന്ന കുപ്പി പെട്ടിച്ച്‌ കുത്തുകയായിരുന്നു. അക്രമം തടയാന്‍ വന്ന സമീപവാസിയായ യുവാവിനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു.  പരിക്കേറ്റ സജീവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഓച്ചിറ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയും അജയനെ പിടികൂടുകയും ആയിരുന്നു. 

ഓച്ചിറ സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ നിസ്സാമുദ്ദിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ നിയാസ്‌, ശിവരാജന്‍ എഎസ്‌ഐ മിനി സിപിഒ മാരായ രാഹുല്‍, വിനോദ് എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌. കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്റ്‌ ചെയ്തു.

Post a Comment

0 Comments