banner

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വില്പന; കൊല്ലത്ത് 48 കാരൻ അറസ്റ്റിൽ

ക​രു​നാ​ഗ​പ്പ​ള്ളി : അഞ്ചുലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. വി​ൽ​പ​ന​ക്കാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 15000 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങളാണ് പോലീസ് പിടികൂടിയത്. ക​രു​നാ​ഗ​പ്പ​ള്ളിയിലാണ് സംഭവം

കൊ​ല്ലം എ​ക്‌​സൈ​സ് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ടോ​ണി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് വ​ട​ക്ക് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട് വ​ട​ക്ക് മു​റി​യി​ൽ ന​സി മ​ൻ​സി​ലി​ൽ നി​സാ​മി​നെ (48) യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൊ​ല്ലം അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ വി. ​റോ​ബ​ർ​ട്ടി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ടോ​ണി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ മ​നു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ജീ​ഷ് ബാ​ബു, കാ​ഹി​ൽ, ശ്രീ​നാ​ഥ്, വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജി. ​ഗം​ഗ, എ​സ്. ജാ​സ്മി​ൻ, ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments