banner

പ്രഭാത സവാരിക്കിടെ കണ്ടുമുട്ടിയ 70 കാരനെ 19 കാരി വിവാഹം ചെയ്തു

പ്രഭാത സവാരിക്കിടെ കണ്ട് മുട്ടി മൂളിപ്പാട്ട് പാടി പ്രണയത്തിലായി പാകിസ്ഥാനിൽ പത്തൊൻപത് കാരിയെ വിവാഹം ചെയ്ത് എഴുപതുകാരൻ. എഴുപതുകാരനായ ലിയാഖത്ത് അലിയും പത്തൊൻപതുകാരിയായ ഷുമൈലയുമാണ് വിവാഹിതരായത്. പ്രഭാത സവാരിക്കിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. തുടർന്ന് പ്രണയത്തിലായെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

പാകിസ്താനിലെ സയ്യിദ് ബാസിത് എന്നയാളാണ് യൂട്യൂബിലൂടെ ഇരുവരുടെയും പ്രണയ വിവാഹം പുറം ലോകത്തെത്തിച്ചത്. പ്രഭാത സവാരിക്കിടെ തന്റെ പിന്നിൽ നടന്ന് വരുന്ന ലിയാഖത്ത് അലി എന്നുമൊരു മൂളിപ്പാട്ട് പാടുമായിരുന്നു. ഈ പാട്ടാണ് പത്തൊൻപതുകാരിയുടെ ഹൃദയം കീഴടക്കിയത്. മൂളിപ്പാട്ട് സ്ഥിരമായി കേട്ടതോടെ എഴുപതുകാരനോട് ഷുമൈലയ്ക്ക് പ്രണയം തോന്നുകയായിരുന്നു.

അതേസമയം പ്രണയത്തോട് തന്റെ കുടുംബാംഗങ്ങൾക്ക് എതിർപ്പ് ഉണ്ടായിരുന്നതായും അവരെ പറഞ്ഞ് താൻ സമ്മതിപ്പിക്കുകയായിരുന്നെന്നും ഷുമൈല പറയുന്നു. തന്റെ പ്രണയത്തിന് പ്രായം ഒരു തടസ്സമല്ലെന്നും പ്രണയിക്കാൻ പ്രായപരിധിയില്ലെന്നും ഷുമൈല പറയുന്നു. താൻ പൂർണ ആരോഗ്യവാനാണെന്നും ഈ ജീവിതം ആസ്വദിക്കുകയാണെന്നും ലിയാഖത്ത് പറയുന്നു. വിവാഹത്തിന് ശേഷം ഇരുവരും ലാഹോറിലാണ് താമസം.

إرسال تعليق

0 تعليقات