കൊല്ലം : കുണ്ടറയിൽ സ്വകാര്യ ബസ് ജീവക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഒരു ബസ് മറ്റൊരു ബസിേലേക്ക് ഇടിപ്പിച്ചു. സ്വകാര്യ ബസിലേക്ക് മറ്റൊരു ബസ് ഇടിപ്പിക്കുകയായിരുന്നു. സമയക്രമത്തെ ചൊല്ലിയുള്ള വാക്കുതർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
അക്രമത്തിൽ സ്വകാര്യ ബസിൻ്റെ മുൻ വശത്തെ ഗ്ലാസ് തകർന്നിട്ടുണ്ട്. ബസ് ജീവനക്കാരൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ അഷ്ടമുടി ലൈവിന് ലഭിച്ചു.
ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. അക്രമം നടക്കുമ്പോൾ ബസിനുള്ളിൽ യാത്രക്കാരുണ്ടായിരുന്നു. കുണ്ടറ പോലീസ് സ്ഥലത്തെത്തി ഇരു ബസുകളിലെയും ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.
0 Comments