banner

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട്‌ ലൈംഗിക അതിക്രമം നടത്തിയ കന്യാകുമാരി സ്വദേശിയായ പ്രതി കൊല്ലം വെസ്റ്റ്‌ പോലീസിന്റെ പിടിയിലായി. കന്യാകുമാരി, കല്‍ക്കുളം റീത്താപുരം ലിയോണ്‍ നഗര്‍ 59 ല്‍ വിനോദ്‌ (32) ആണ്‌ പോലീസ്‌ പിടിയിലായത്‌. 

10/11/2022 തീയതി വൈകുന്നേരം 06
മണിയോടാണ്‌ കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി ട്യുഷന്‍ ക്ലാസ്സിലേക്ക്‌ പോകുംവഴിയില്‍ ഇയാള്‍ അടുത്ത്‌ വന്ന്‌ ശരീരത്തില്‍ സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന്‌ കൊല്ലം വെസ്റ്റ്‌ പോലിസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ ഉടനടി സ്ഥലത്ത്‌ എത്തിയ പോലീസ്‌ സംഘം
ഇയാളെ കൈയ്യോടെ പിടികൂടുകയുമായിരുന്നു. 

കൊല്ലം വെസ്റ്റ്‌ പോലീസ്‌
ഇന്‍സ്പെക്ടര്‍ ഷെഫീക്ക്‌.ബി യുടെ നേതൃത്വത്തില്‍ എസ്‌ഐ, മാരായ അനീഷ്‌, അനില്‍ എം.ജി സിപിഒ പ്രമോദ്‌ എന്നിവരടങ്ങിയ പോലീസ്‌ സംഘമാണ്‌ ഇയാളെ പിടികൂടിയത്‌.

Post a Comment

0 Comments