banner

അമിത വേഗതയിൽ വന്ന സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊച്ചിയില്‍ അമിത വേഗതയിൽ വന്ന സ്വകാര്യ ബസിടിച്ച് യുവാവ് മരിച്ചു. അമരാവതി സ്വദേശി ജയകുമാർ (37)ആണ് മരിച്ചത്. വൈകിട്ട് ആറ് മണിയോടെ അമരാവതി ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.

ഫോർട്ട്കൊച്ചി വെളിയിൽ നിന്ന് ബൈക്കിൽ വരുകയായിരുന്ന ജയകുമാറിനെ എതിരെ വന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആലുവ ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ദേവയെന്ന ബസാണ് യുവാവിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ യുവാവ് തൽക്ഷണം മരിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന മകൻ നാല് വയസുകാരൻ ദീരവ് കൃഷ്ണയെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ ബസും ഡ്രൈവറേയും ഫോർട്ട്കൊച്ചി പൊലിസ് കസ്റ്റഡിയിലെടുത്തു.


إرسال تعليق

0 تعليقات