banner

പേരൂർ മീനാക്ഷി വിലാസം സർക്കാർ എൽപി സ്കൂളിൽ ജനകീയ ചർച്ച നടന്നു

കൊല്ലം : പേരൂർ മീനാക്ഷി വിലാസം സർക്കാർ എൽപി സ്കൂളിൽ കേരള പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സ്കൂൾ തല ജനകീയ ചർച്ച ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. പി.ടി.എ പ്രസിഡൻ്റ് സുഭാഷ്. എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രഥമാദ്ധ്യാപിക പി.രാജി സ്വാഗതം ആശംസിച്ചു.

ജനകീയ ചർച്ച മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എച്ച് .ഹുസൈൻ ഉദ്ഘാടനം ചെയ്തു. കൊറ്റംകര ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, സ്കൂൾ എസ്സ്.എം.സി. ചെയർമാനും ആയ അർജ്ജുനൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. കൊറ്റംകര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജവാദ് ആശംസ അർപ്പിച്ചു. ബി.അർ.സി ട്രെയിനർ ജയശ്രീ, എസ്സ്. ആർ . ജി കൺവീനർ സ്മിത. എസ്സ് എന്നിവർ ചർച്ച നയിച്ചു. സ്റ്റാഫ് സെക്രട്ടറി വിജി പാപ്പച്ചന്‍ നന്ദി രേഖപ്പെടുത്തി .

Post a Comment

0 Comments