Latest Posts

പതിനാറുകാരിക്ക് നിരന്തരമായ പീഡനം; 71കാരനുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം : കിളിമാനൂരില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിൽ രണ്ടു പേര് അറസ്റ്റിൽ. 

ksfe prakkulam

പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് പെണ്‍കുട്ടിയുടെ മാതാവ് വിവരം അറിയുന്നത്. 

വഞ്ചിയൂര്‍, കടവിള, പുല്ലുതോട്ടം നെടിയവിള വീട്ടില്‍ ബിജു(46), ഇയാളുടെ സുഹൃത്ത് അവനവഞ്ചേരി കടുവയില്‍ കോട്ടറവിള വീട്ടില്‍നിന്ന് കടവിള വഞ്ചിയൂര്‍ വിളയാട്ടുമൂല കാവുവിള വീട്ടില്‍ താമസിക്കുന്ന ബാബു(71) എന്നിവരാണ് പിടിയിലായത്.

പോലീസ് പറയുന്നത് പ്രകാരം പ്രതി ബിജു അവിവാഹിതനാണ്. ഇദ്ദേഹം സമീപവാസിയായ പതിനാറുകാരിയെ വശീകരിക്കുകയും തന്റെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരുകയുമായിരുന്നു. 2021 മുതല്‍ ഇതു തുടരുകയായിരുന്നു. 

സുഹൃത്തായ രണ്ടാം പ്രതി ബാബുവിന് പ്രതിയുടെ ചെയ്തികളെക്കുറിച്ച് അറിയാമായിരുന്നു. ബിജുവിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ബാബുവായിരുന്നു.

ബിജുവിന്റെ പീഡനം സഹിക്കാനാവാതെയാണ് പെൺകുട്ടി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്. തുടർന്ന് പെണ്‍കുട്ടിയും മാതാവും നഗരൂര്‍ പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

0 Comments

Headline