ഫേസ്ബുക്കിലൂടെയാണ് യുവതിയുമായി ശ്യാകുമാർ സൗഹൃദത്തിലായത്. പിന്നീട്, വീട്ടുകാരുമായും അടുപ്പം സ്ഥാപിച്ചു. തുടർന്നിയാൾ കരുമാടിയിലെ വീട്ടിലെത്തി. വിവാഹത്തിനു തടസ്സമായ ചൊവ്വാദോഷം മാറാൻ സ്വർണപ്പാദസരം പൂജിക്കണമെന്ന് നിർദേശിച്ചു. പാദസരം കൈക്കലാക്കിയശേഷം ബൈക്കിൽ കടന്നുകളയുകയായിരുന്നു.
പിന്നീട്, യുവതിയുടെ അച്ഛനമ്മമാരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇടുക്കി കട്ടപ്പനയിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കതിരേ സമാനസ്വഭാവമുള്ള തട്ടിപ്പിനു തിരുവനന്തപുരത്തും കേസ് ഉണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ ശേഷം. റിമാൻഡുചെയ്തു. എസ്.ഐ. സന്തോഷ്‌കുമാർ, ജൂനിയർ എസ്.ഐ. ബാലസുബ്രഹ്മണ്യം, സി.പി.ഒ. മാരായ ജോസഫ് ജോയി, അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
0 Comments