പൂനെയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയുടെ ബ്രേക്ക് തകരാറിലാവുകയും നാവലെ പാലത്തിൽ വച്ച് നിരവധി വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നു
മുംബൈ-ബെംഗളൂരു ഹൈവേയിലുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആളപായം ഉണ്ടായിട്ടില്ല.. റോഡിന്‍റെ ചരിവും വാഹനങ്ങളുടെ അമിതവേഗവും കാരണം നാവാലേ പാലം ഭാഗത്ത് അപകടങ്ങൾ പതിവായിരിക്കുകയാണ്.
അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്യുകയാണ് അധികൃതര്‍.സംഭവത്തിൽ 48 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പൂനെ മെട്രോപൊളിറ്റിക്കൽ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (പിഎംആർഡിഎ) അഗ്നിശമന വിഭാഗം റിപ്പോര്‍ട്ട് നല്‍കി.
0 Comments