banner

64-ആം മിനിറ്റുവരെ പകച്ചു നിന്ന ടീമിനെ കരകയറ്റിയത് സിംഹത്തിൻ്റെ കൈകകളാൽ - കുറിപ്പ്

ഖത്തറിലെ ലോകകപ്പ് ഏക്കാലവും അർജൻ്റീനയുടെ ആരാധകർ ഓർമിക്കുക തന്നെ ചെയ്യും. അങ്ങനെ തീർത്ത് പറയാൻ കാരണം സൗദിയോടേറ്റ പരാജയമല്ല. മറിച്ച് മെക്സിക്കോയുടെ മുന്നിൽ പകച്ച് നിന്ന സഹകളിക്കാരെ 64-ആം മിനിറ്റിൽ ഉയർത്തെഴുന്നേൽപ്പിച്ച അർജൻ്റീനയുടെ സിംഹത്തിൻ്റെ, ഫുഡ്ബോളിൻ്റെ മിശിഹായുടെ പാതി നിറഞ്ഞ കണ്ണും മുഷ്ടി ചുരുട്ടിപ്പിടിച്ച ആ നില്പും, അത് തന്നെയാകും. കാണികളെ നോക്കി ആ മനുഷ്യൻ അങ്ങനെ നിന്നത് ഒരു പക്ഷെ കഴിഞ്ഞ കളിയിടത്തിൽ തനിക്കേറ്റ തോൽവിയുടെ കാരണം കണ്ടെത്തിയതുകൊണ്ടാകാം!. ആ കണ്ണുകൾ അങ്ങനെ നിർവികാരമായി നിറഞ്ഞത് തൻ്റെ ഫുഡ്ബോൾ ജീവിതത്തിന് ഇപ്പോഴും യൗവ്വനം ബാക്കിയാണെന്ന തിരിച്ചറിവ് ആ മനസ്സിൽ കയറി കൂടിയത് കൊണ്ട് തന്നെയാകാം!

64-ആം മിനിറ്റിന് ശേഷം മെക്സിക്കോയ്ക്കെതിരെ പോരാട്ടം തുടരുന്നതിന് മുന്നേ അവർ വിജയിച്ചിരുന്നു. ഒരു പക്ഷെ എൻ്റെ വാക്കുകൾ ഫുഡ്ബോൾ ആരാധകർക്ക് വേഗം മനസ്സിലായേക്കാം. ' മെക്സിക്കോയുമായുള്ള ആദ്യ പകുതി ഞങ്ങൾക്ക് പ്രയാസകരമായിരുന്നു, എന്നാൽ രണ്ടാം പകുതിയിൽ ഞങ്ങൾ ഞങ്ങളെ കണ്ടെത്തിയതിനാൽ എല്ലാം വിജയകരമായി' - സാക്ഷാൽ മെസി ഇങ്ങനെ പറഞ്ഞത് പോലെ അവർ അവരെ കണ്ടെത്തിയതോടെ വിജയം അവർക്ക് അവകാശപ്പെട്ടതായി മാറി. 87 ആം മിനിറ്റിൽ മെക്സിക്കോയുടെ കോർട്ടിലേക്ക് ഫെർണാണ്ടോയുടെ ഗോളെത്തിയതും ഇതേ വഴിയിലൂടെ തന്നെ.

പോരാട്ടത്തിൻ്റെ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ തന്നെ പകച്ചുപോയ മെക്സികോയ്ക്കും നഷ്ടപ്പെട്ടത് ഇതേ തിരിച്ചറിവാകാം. കളി തുടർന്ന് പോകവേ ആദ്യ പകുതിയിൽ പൊരുതി പിടിച്ചു നിന്നവർ എന്തെന്നറിയാതെ കളിക്കളത്തിൽ നെട്ടോട്ടമോടുന്നത് തിരിച്ചറിവ് നഷ്ടപ്പെട്ടതിൻ്റെ ബാക്കിപത്രം തന്നെയായിരുന്നു. ആദ്യ പകുതിയിൽ മെക്സിക്കോ സൃഷ്ടിച്ച ' ഗോൾ ' അവസരങ്ങൾ എല്ലാം അർജൻ്റീന തടുത്തതിന് കാരണം എല്ലാം തീർന്നെന്ന് കരുതിയ ഒരു കൂട്ടം മനുഷ്യരുടെ വിലാപമായി നിങ്ങൾ കരുതിയിരുന്നോ?. 44 -ആം മിനിറ്റിൽ നിങ്ങളിൽ വന്നു ചേർന്ന ദുരിതം അത്രമേൽ വലുതായിരുന്നെന്ന് ഞങ്ങൾ ഫുഡ്ബോൾ ആരാധകർക്ക് ഏറെക്കുറെ മനസ്സിലായിരുന്നു. കപ്പിത്താനില്ലാതെ സാക്ഷാൽ ഗാർഡാഡോ ഇല്ലാതെ കളിക്കളത്തിൽ നിങ്ങളേറെ സമർദ്ദത്തിലായിരുന്നെന്ന് രണ്ടാം പകുതിയിൽ ഞങ്ങൾ അനുഭവിച്ചറിഞ്ഞതാണ്.

Post a Comment

0 Comments