banner

ഫ്ലെക്സ് കെട്ടുന്നതിനിടെ അപകടം: ബ്രസീൽ ആരാധകന് ദാരുണാന്ത്യം

ഖത്തർ ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി ബ്രസീൽ ടീമിന്‍റെ ഫ്ലെക്സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ആരാധകന് ദാരുണാന്ത്യം. കണ്ണുർ അഴീക്കോട് സ്വദേശി നിതീഷ്(47) ആണ് മരിച്ചത്.

കടുത്ത ബ്രസീൽ ആരാധകനായ ഇയാൾ അലവിൽ ബസ് സ്റ്റോപ്പിന് സമീപത്തായാണ് ബ്രസീലിന്‍റെ ഫ്ലക്സ് കെട്ടുന്നതിനായാണ് മരത്തില്‍ കയറിയത്. ഇതിനിടെയായിരുന്നു അപകടം. തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.

ലോകകപ്പ് ഫുട്ബോൾ ആരവം ഖത്തറിൽ തുടങ്ങിയതോടെ കണ്ണൂർ ജില്ലയിൽ വ്യാപകമായി വിവിധ ടീമുകളുടെ ആരാധകൻമാർ ഫ്ളക്സുകൾ ഉയർത്താൻ തുടങ്ങിയിട്ടുണ്ട്. റോഡരികിലെ മരങ്ങൾക്കു മുകളിലാണ് ഇവയിൽ അധികവും ഉയർത്തുന്നത്. ഇതിൽ പലതും അപകടകരമാണെന്ന പരാതി ഉയർന്നിട്ടുണ്ട്.

Post a Comment

0 Comments