banner

കൊല്ലത്ത് ട്രെയിനുകളിലെ സ്ഥിര മോഷ്ടാവായ യുവാവ് പിടിയിലായി

കൊല്ലം : പുനലൂരിൽ ട്രെയിനുകളിലെ സ്ഥിര മോഷ്ടാവായ യുവാവ് റെയിൽവേ പോലീസിൻ്റെ പിടിയിലായി. തമിഴ്നാട് കന്യാകുമാരി അഴകിയ പാണ്ഡ്യപുരം തോവാള കണ്ണകി നഗറിൽ രാജ്കുമാർ (24) ആണ് പോലീസ് പിടിയിലായത്. ഇയാൾക്കെതിരെ ഏഴോളം കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു.

കുറച്ചു നാളുകളായി റെയിൽവേ എസ്.പി ഗോപകുമാറിൻ്റെ നിർദ്ദേശാനുസരണം ഡി.സി.ആർ.ബി ഡി.എസ്.ആർ.പി സുനിൽ, എസ്.ഐ സന്ദീപ് എന്നിവരുടെ മേൽനോട്ടത്തിൽ കൊല്ലം - പുനലൂർ റെയിൽവേ പോലീസ് ടീമംഗങ്ങളായ എസ്.ഐ ബാബുജി, ഇൻ്റലിജൻസ് ടീം ഉദ്യോഗസ്ഥനായ ബർണബാസ്, എസ്.ഐ സലീം, സി.പി.ഓ സതീഷ് എന്നിവർ പ്രതിയെ പിന്തുടരുകയായിരുന്നു. തുടർന്ന് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സി.ഐ പ്രശാന്ത് അടങ്ങിയ പോലീസ് സംഘം പ്രതിയെ പുനലൂർ - ഗുരുവായൂർ എക്സ്പ്രെസിൽ നിന്ന് പിടികൂടി.

Post a Comment

0 Comments