banner

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അബ്ബാസ് അന്‍സാരി അറസ്റ്റില്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്താര്‍ അന്‍സാരിയുടെ മകന്‍ അബ്ബാസ് അന്‍സാരി അറസ്റ്റില്‍. ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് യുപി മൗവിലെ എംഎല്‍എയായ അബ്ബാസ് അന്‍സാരിയെ ഇഡി അറസ്റ്റ് ചെയ്തത് ( Abbas Ansari arrested ).

രാഷ്ട്രീയത്തിലേക്കെത്തിയ ഗുണ്ടാനേതാവ് മുഖ്താര്‍ അന്‍സാരിയുടെ മകനാണ് അബ്ബാസ്. കഴിഞ്ഞ മാസം മുഖ്താര്‍ അന്‍സാരിയുടെ 1.48 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു. 

അബ്ബാസ് അന്‍സാരിയെ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള ഓഫീസില്‍ വെച്ചാണ് ഇഡി ചോദ്യം ചെയ്തത്. ഇതേ കേസില്‍ മുഖ്താര്‍ അന്‍സാരിക്കും കുടുംബത്തിനുമെതിരെ ഇഡിയുടെ അന്വേഷണം നടക്കുകയാണ്. അഞ്ച് തവണ എംഎല്‍എയായിരുന്ന 59കാരനായ മുഖ്താര്‍ അന്‍സാരി ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ബന്ദയില്‍ ജയിലിലാണ്. കഴിഞ്ഞ വര്‍ഷം ഇതേ കേസില്‍ അന്‍സാരിയെ ഇഡി ചോദ്യം ചെയ്തിരുന്നു.



Post a Comment

0 Comments