banner

തികച്ചും തെറ്റ്, അംഗീകരിക്കാനാകില്ല; രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ്



ദില്ലി : രാജീവ് ഗാന്ധി വധക്കേസില്‍ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാനുള്ള സുപ്രിംകോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ്.

ksfe prakkulam

കോടതി രാജ്യത്തിന്‍റെ വികാരം മനസിലാക്കാത്തത് ദൗർഭാഗ്യകരമാണ്. സുപ്രീംകോടതിയുടെ തീരുമാനം പൂർണ്ണമായും തെറ്റ്. അംഗീകരിക്കാനാവില്ലെന്നും ജയറാം രമേശ് പറഞ്ഞു.

പ്രതികളെ മോചിപ്പിക്കാനുള്ള തീരുമാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി വിമര്‍ശിക്കുന്നു. കോടതി ഉത്തരവ് അംഗീകരിക്കാനാകില്ല. സുപ്രിംകോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണെന്നും ജയറാം രമേശ് പ്രതികരിച്ചു.31 വര്‍ഷത്തില്‍ അധികമായി നളിനി ജയിലിലാണ്. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികത്തെ ജയിലിൽ വാസത്തിന് പിന്നാലെ മാസങ്ങള്‍ക്ക് മുമ്പ് മോചിതനായിരുന്നു. മെയ് 18 നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. നളിനി ശ്രീഹരന്‍, രവിചന്ദ്രന്‍, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് സുപ്രിംകോടതി ഉത്തരവോടെ ജയില്‍മോചിതരാകുക.

إرسال تعليق

0 تعليقات